മലപ്പുറം ജില്ലയിലെ യുവതലമുറയെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി യൂത്ത് വിങ്ങ് ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ *"ബീ ഹെല്‍ത്തി, ബി ഹാപ്പി"* എന്ന പേരില്‍ യുവാക്കള്‍ക്കായി ഫിസിക്കല്‍ ഫിറ്റ്നസ് ക്യാമ്ബ് നടത്തി.
ഖത്തറിലെ മികച്ച സ്പോര്‍ട്സ് ട്രെയിനിങ് കോച്ചായ ജൈസണ്‍ ജെയിംസ്ന്റെനേതൃത്വത്തിലായിരുന്നു പരിശീലന ക്യാമ്ബ്. ദോഹ കോര്‍ണിഷിന് സമീപമുള്ള മിയാ പാര്‍ക്കില്‍ രാവിലെ 5 മണി മുതല്‍ ആറര മണി വരെ നടന്ന പരിശീലന ക്യാമ്ബില്‍ ജില്ലയില്‍ നിന്ന് 110 പ്രവര്‍ത്തകരാണ് പങ്കെടുത്തത്. എല്ലാ മാസവും നടക്കുന്ന പരിശീലന ക്യാമ്ബിന്റെ ആദ്യത്തെ സെഷനായിരുന്നു കഴിഞ്ഞദിവസം നടന്നത്. യൂത്ത് വിങ് ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പറമ്ബൻ , ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് മെഹബൂബ് നാലകത്ത് , ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, യൂത്ത് വിങ് ചുമതലയുള്ള ജില്ലാ ഭാരവാഹി ലയിസ് ഏറനാട്, യൂത്ത് വിംഗ് ഭാരവാഹികള്‍ മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.