മലപ്പുറം: ആനക്കയം ചേപ്പൂർ കടലുണ്ടി പുഴയിൽ കൊലമ് കടവിൽ കുളിക്കാൻ പുഴയിൽ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് അപകടം. ഫയർ ഫോയ്സും നാട്ടുകാരും ആക്സിഡന്റ് റെസ്ക്യൂ പ്രവർത്തകരും മറ്റ് സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ 5 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പാണ്ടിക്കാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന അർഷക് S/o ആസാദ് (23) ആണ് മരണപ്പെട്ടത്. യുവാവിന്റെ ഉമ്മയുടെ വീട് ആണ് ചേപ്പൂർ. ഉമ്മയുടെ ഉപ്പ ഇന്നലെ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഖബറടക്കം കഴിഞ്ഞ് ഉച്ചയോടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.