പറപ്പൂർ കാട്ട്യേക്കാവിൽ കോരിച്ചൊരിയുന്ന മഴയിലും ആവേശമായി ശ്രീകൃഷ്ണജയന്തി ശോഭയാത്ര

വേങ്ങര: പറപ്പൂർ കാട്ട്യേക്കാവിൽ അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി 
കോരിച്ചൊരിയുന്ന മഴയിലും ആവേശമായി ശോഭായാത്ര നടന്നു. ശ്രീകൃഷ്ണ വേഷവും ഗോപികാ വേഷവും ധരിച്ച ബാലികാ ബാലൻമാരുടെ അകമ്പടിയോടെ അലങ്കരിച്ച തേരിൽ ഭഗവാൻ ശ്രീകൃഷ്ണനെ ആനയിച്ചു കൊണ്ട് എടയാട്ട് പറമ്പ് ചിറയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കാട്ട്യേക്കാവിൽ സമാപിച്ചു. 

രാവിലെ ഗോപൂജയും കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും നടന്നു. അന്നദാനവും ഉണ്ടായിരുന്നു. ശോഭായാത്രയുടെ സമാപനത്തിൽ അവിൽ പ്രസാദവും പാൽ പായസവും വിതരണം ചെയ്തു.

ക്ഷേത്രസമിതി പ്രസിഡന്റ്‌ രവിനാഥ് ഇന്ദ്രപ്രസ്ഥം, കോർഡിനേറ്റർ ജയേഷ്, സെക്രട്ടറി രവികുമാർ, ആർ എസ് എസ് മണ്ഡൽ കാര്യവാഹ് ബാബുരാജ് ചിറയിൽ, സുകുമാരൻ, വിശ്വനാഥൻ, സുരേഷ് ബാബു, സുരേഷ് കുമാർ അമ്പാടി, മനോജ്‌, മണികണ്ഠൻ, വിജയകുമാർ, ബാബു എം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}