മലപ്പുറം: ബസില്‍ കുഴഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. മാനന്തവാടി സ്വദേശിയും പാണക്കാട് സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ റിഹാന്‍ (16) ആണ് മരിച്ചത്.
വിദ്യാര്‍ഥി നാട്ടിലേക്ക് മടങ്ങും വഴി ബസില്‍ വെച്ച് ശാരീരിക അസ്വസ്ഥതയനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. അവശനിലയിലായ വിദ്യാര്‍ഥിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും ഫാത്തിമ സാജിതയുടെയും മകനാണ്. സഹോദരങ്ങള്‍: അഥിനാന്‍, ആയിഷ, ഖദീജ, ഷാന്‍ അബൂബക്കര്‍.