വേങ്ങര കുറുവിൽ കുണ്ട് അങ്കൺവാടി റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ 2021 -2022 - 23 വാർഷിക പദ്ധതികളിലായി നിർമ്മിച്ച കുറുവിൽ കുണ്ട് അങ്കൺവാടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. 

വാർഡ് മെമ്പർ നജ്മുന്നീസ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷുഹിജ ഇബ്രാഹിം , വേങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ കെ സലീം എന്നിവർ മുഖ്യ അതിഥികളായെത്തി.

മങ്കട മുസ്തഫ, പറമ്പിൽ ഖാദർ, ടി വി ഇഖ്ബാൽ, ടി വി അഹമ്മദ്, മജീദ് കുഴിക്കാട്ടിൽ, ജാബിർ ടി വി, സി ടി മൊയ്തീൻ ഹാജി, സി ടി മൊയ്തീൻ, ഇബ്രാഹിം മണ്ടോടൻ, മുഹമ്മദ് സാദിഖ് കോടിയാട്ട്, സുബ്രമണ്യൻ, അബു കാവുങ്ങൽ, ഹംസ വി ടി, ജംഷീർ കെ കെ, പി വി സലീം, പറമ്പൻ സൈതു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}