വേങ്ങര: 'തിരുനബിയുടെ സ്‌നേഹലോകം' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് വേങ്ങര മേഖല മീലാദ് റാലി നടത്തി. മാട്ടിൽബസാർ പള്ളിയുടെ പരിസരത്തുനിന്നാരംഭിച്ച് ചേറൂർ റോഡ് കവലയിൽ റാലി സമാപിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽസെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി റാലി ഉദ്ഘാടനം ചെയ്തു. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷനായി.
അലിയാർ ഹാജി, ഇബ്രാഹീം ബാഖവി, ടി.ടി. അഹമ്മദ്കുട്ടി സഖാഫി, റഷീദ്, യൂസുഫ് സഖാഫി, അനസ് നുസ്‌റി, നസീർ സഖാഫി, അതീഖ് റഹ്മാൻ, ടി. ഹനീഫ, കെ.കെ. അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.