വന്ദേഭാരതിനു കല്ലെറിഞ്ഞു; താനൂരിൽ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ സുരക്ഷാസേന അറസ്റ്റുചെയ്തു.

മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാര്‍ഥികളെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞമാസം 21-നാന് കുട്ടികള്‍ വന്ദേഭാരത് തീവണ്ടിയുടെ ചില്ല് കല്ലേറില്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തി, പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് യാത്ര തുടര്‍ന്നത്.

അറസ്റ്റുചെയ്ത രണ്ടുപേരെയും സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ചോദ്യംചെയ്തപ്പോള്‍ കല്ലെറിഞ്ഞതായി വെളിപ്പെടുത്തി. ഇവരെ വ്യാഴാഴ്ച മലപ്പുറം തവനൂരിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. ഷൊര്‍ണൂര്‍ റെയില്‍വേ സുരക്ഷാസേന കമാൻഡര്‍ സി.ടി. ക്ലാരി വല്‍സയുടെ നേതൃത്വത്തിലുള്ള സംഘമാണിവരെ വിദ്യാര്‍ത്ഥികളെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍വെച്ച്‌ വന്ദേഭാരത് എക്സ്‌പ്രസിനുനേരേ മുമ്ബും കല്ലേറുണ്ടായിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}