തിരൂരങ്ങാടി: തിരൂരങ്ങാടി മമ്പുറം പാലത്തിലെ തെരുവ് വിളക്കുകൾ കത്താതെയായിട്ട് മാസങ്ങൾ കഴിഞ്ഞു. നിരവധി തവണ നഗരസഭയിൽ പരാതി പറഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ.
പാലത്തിൽ സ്ഥാപിച്ച പരസ്യ ബോർഡുകാരാണ് നന്നാക്കേണ്ടത് എന്ന് നഗരസഭയും നഗരസഭയ്ക്ക് പരസ്യബോർഡുകൾക്കുള്ള ഫണ്ട് നൽകുന്നുണ്ടെന്ന് പരസ്യ കമ്പനിക്കാരും നിലപാടെടുത്തതോടെ ഇതിനിടയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് നാട്ടുകാരും സ്വലാത്തിനു വരുന്നവരും.
പാലം സാമൂഹ്യവിരുദ്ധരുടെ താവളവും കൂടി ആയിക്കൊണ്ടിരിക്കുകയാണ്. രാത്രി എട്ടു മണിയാകുന്നതോടെ വളരെയധികം ഇരുട്ടു പിടിച്ച പാലത്തിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായും നാട്ടുകാർ പറയുന്നു. കേടായ ലൈറ്റുകൾ അടിയന്തരമായി റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം
ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പുക്കത്ത് പ്രസിഡന്റ് ഹംസക്കോയ വി എം എന്നിവർ ബ്രിഡ്ജ് അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകി. വർക്ക് ഭാഗത്ത് കരാറുകാരന്റെ പേരും എഗ്രിമെൻറ് കാലാവധിയും എഴുതി പ്രദർശിപ്പിക്കണം എന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ല.