കണ്ണമംഗലം: മേനനക്കൽ സാംസ്കാരിക വേദി "ഒന്നിച്ചോണം 2K23" ഓണാഘോഷവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. വ്യത്യസ്തമായ കലാപരിപാടികൾ കൊണ്ട് ഓണാഘോഷത്തിന് മാറ്റുക്കൂട്ടി. തുടർന്ന് നടന്ന കർഷകരെ ആദരിക്കലിൽ കർഷകരായ രാധാകൃഷ്ണൻ ചാലിയത്ത്, ചൂലൻ കോട്ടാടൻ, കൂട്ടൻ പൂഴമ്മൽ, മുഹമ്മദ് മുസ്ലിയാർ, എൻ കെ കാരി, കണ്ണൻ ചാലിൽ, കെ കാരി, വിശ്വൻ തുടങ്ങിയ കർഷകരെ ആദരിച്ചു.
മേനനക്കൽ സാംസ്കാരിക വേദി (എംസിഎഫ്) പ്രസിഡണ്ട് ഇ കെ ഫഹദ് അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് മെമ്പർ എപി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പർ സി കെ മുഹമ്മദ് റഫീഖ് , മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ ആലി മൊയ്തീൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, റിട്ടേർഡ് പോസ്റ്റ് മാസ്റ്റർ കെ കാരിക്കുട്ടി അധ്യാപിക എസ് സംഗീത സികെ ഉമ്മർ കെ വേലായുധൻ തുടങ്ങിയവർ ഉപഹാരം കൈമാറി.
സെക്രട്ടറി സി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ഓണാഘോഷത്തിന്റെ വ്യത്യസ്തമായ സാരിയുടുക്കൽ മത്സരം, ഓലമടയൽ, അമ്മയും കുഞ്ഞും വടം വലി തുടങ്ങി ഒട്ടനവധി മത്സരങ്ങളും നടന്നു.
മേനനക്കൽ സംസ്കാരിക വേദി മെമ്പർമാർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം എംസിഎഫ് മെമ്പർമാരും നാട്ടുകാരും വിതരണം ചെയ്തു.