കോട്ടയ്ക്കൽ: നഗരത്തിലെ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി കാവതികളം -കോട്ടപ്പടി റോഡ് വൺവേ ആക്കിയതിനെതിരേ ഡി.വൈ.എഫ്.ഐ. മുനിസിപ്പൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. പോലീസ് സ്ഥാപിച്ച വൺവേ സൂചനാബോർഡ് പ്രവർത്തകർ എടുത്തുമാറ്റി.
വെള്ളിയാഴ്‌ച സി.പി.എം. നടത്തിയ ഉപരോധത്തെത്തുടർന്ന് വൺവേ നടപടി പിൻവലിക്കാമെന്ന ഉറപ്പുനൽകിയിരുന്നു. ഇത് പാലിക്കാത്തതിനെത്തുടർന്നാണ് സമരമെന്ന് ഭാരവാഹികൾ പറഞ്ഞു. നിസാർ, വൈശാഖ്, ഫൈസൽ, നൗഫൽ, സഫ്ദർ രാജ് എന്നിവർ നേതൃത്വംനൽകി.