വേങ്ങര: ഫാസിസ്റ്റ് ഭീഷണയിൽ നിന്ന് ജനാധിപത്യ ഇന്ത്യയെ രക്ഷിക്കുന്നതിന് പുതിയ ഇന്ത്യാ സഖ്യം നേതൃത്വം കൊടുക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ എ പറഞ്ഞു. വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ എ.പി ഉണ്ണികൃഷ്ണൻ, ടി.പി.എം ബഷീർ, സമീറ പുളിക്കൽ, ബ്ലോക്ക് പ്രസിഡൻറ് എം ബെൻസീറ, വൈസ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ മൻസൂർ കോയ തങ്ങൾ, യു.എം ഹംസ, കെ ലിയാഖത്തലി, മൂസ്സ കടമ്പോട്ട്, കെ.പി ഹസീന ഫസൽ, വി.സലീമ ടീച്ചർ, മണ്ഡലം ലീഗ് ഭാരവാഹികളായ പി.കെ അലി അക്ബർ, ടി മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, മങ്കട മുസ്തഫ, കെ.പി കുഞ്ഞാലൻകുട്ടി, പി.പി ആലിപ്പ, ഇ കെ മുഹമ്മദലി, ആവയിൽ സുലൈമാൻ, എം.കമ്മുണ്ണി ഹാജി, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പറമ്പിൽ ഖാദർ, ടി.വി ഇഖ്ബാൽ, എ.പി ഹംസ, ഇസ്മായിൽ പൂങ്ങാടൻ, പൂക്കുത്ത് മുജീബ്, നെടുമ്പള്ളി സൈദ്, കെ.ടി അബ്ദുസ്സമദ്, എൻ. ഉബൈദ് മാസ്റ്റർ, കെ.എം ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ, ടി.പി അഷ്റഫ്, വി.എസ് ബഷീർ മാസ്റ്റർ, അലി കുഴിപ്പുറം എന്നിവർ പ്രസംഗിച്ചു.