വേങ്ങര: പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ കായിക മേള സെപ്റ്റംബർ 20,21 തിയതികളിലായി നടന്നു. കായിക മേളയുടെ ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. കുഞ്ഞി മുഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ മുഹമ്മദ് ഷരീഫ് സ്കൂൾ ഫുട്ബോൾ ടീമിന് വേണ്ടി സ്പോൺസർ ചെയ്ത ജേഴ്സി പറങ്ങോടത്ത് അബ്ദുൽ അസീസ് കായിക അധ്യാപകന് നൽകി പ്രകാശനം ചെയ്തു.
സ്കൂൾ മാനേജർ അടുത്ത അധ്യയന വർഷത്തിൽ സ്കൂളിനായി ഹോക്കി , ബാസ്ക്കറ്റ്, വോളി ബോൾ കോർട്ടുകൾക്ക് സൗകര്യം ചെയ്യുമെന്ന് അറിയിച്ചു. തുടർന്ന് ഹെഡ് മാസ്റ്റർ എ.പി.ഷീജിത്ത്, പി ടി എ വൈസ് പ്രസിഡന്റ് അജ്മൽ ബാബു, അധ്യാപകരായ സലീന ഇ, അസൈൻ, ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി പ്രദീപൻ കെ.നന്ദി പറഞ്ഞു.