തിരൂർ: ഓണക്കാലത്ത് മദ്യവിൽപനയിൽ ഒന്നാം സ്ഥാനത്ത് തിരൂർ ഔട്ട്ലറ്റ്. ഈ മാസം 21 മുതൽ 30 വരെയുള്ള കാലയളവിലെ കണക്ക് വെച്ചാണ് ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുടയാണ് രണ്ടാം സ്ഥാനത്ത്.
ഈ ഓണക്കാലത്ത് 759 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷമിത് 700
കോടി രൂപയായിരുന്നു. ഉത്രാട
ദിനത്തിലായിരുന്നു ഏറ്റവുമധികം വിൽപന. ഉത്രാട ദിനത്തിൽ മാത്രം 121 കോടി രൂപയുടെ മദ്യമാണ് വിറ്റ് പോയത്. ആഗസ്റ്റ് മാസത്തിൽ 1799 കോടി രൂപയുടെ മദ്യമാണ് വിറ്റത്.