വേങ്ങര : ‘വിദ്വേഷത്തിനെതിരേ, ദുർഭരണത്തിനെതിരേ’എന്ന പ്രമേയത്തിൽ ഡിസംബർ ഒന്നു മുതൽ 20 വരെ വഴിക്കടവിൽനിന്ന് പൊന്നാനി വരെ ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത്മാർച്ചിന്റെ പ്രചാരണം വേങ്ങര മണ്ഡലത്തിൽ തുടങ്ങി. മുസ്‌ലിംലീഗ് സംസ്ഥാനകൗൺസിലർ പുള്ളാട്ട് കുഞ്ഞാലസൻ ഹാജി അച്ചനമ്പലത്ത് ഉദ്ഘാടനംചെയ്തു.
മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷനായി.
എ.പി. ഉണ്ണിക്കൃഷ്ണൻ, ചാക്കീരി ഹർഷൽ, പുളിക്കൽ അബൂബക്കർ, പൂക്കത്ത് മുജീബ്, പുള്ളാട്ട് ഷംസു, വി.കെ.എ. റസാഖ്, പി. മുഹമ്മദ് ഹനീഫ, നൗഷാദ് ചേറൂർ, നാസർ മേക്കരുമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.