കണ്ണമംഗലം: ജീവിതത്തിന്റെ
നിഖില മേഖലകളിലും സാമ്പ
ത്തിക അച്ചടക്കം പാലിച്ചും
മിതവ്യയശീലം വളർത്തിയും
ദൈവിക വിശ്വാസം മുറുകെ
പിടിച്ചും ജീവിക്കുന്നവർക്ക്
മാത്രമാണ് സന്തോഷവും, സമാധാനവും നിറഞ്ഞ കുടും
ബാന്തരീക്ഷം സൃഷ്ടിച്ചെടു
ക്കാൻ സാധിക്കുകയുള്ളുവെ
ന്ന് പ്രശസ്ത മോട്ടിവേഷൻ
സ്പീക്കറും, അന്തർദേശീയ
ട്രൈനറും, വിദ്യാഭ്യാസ പ്രവർ
ത്തകനുമായ റാഷിദ് ഗസാലി
അഭിപ്രായപ്പെട്ടു.
എടക്കാപറമ്പ് ഒരുമ ട്രസ്റ്റ് ഓഫ്
സർവീസ് ഒന്നാം വാർഷിക
സംഗമ പരിപാടിയിൽ മുഖ്യ
പ്രഭാഷണം നടത്തി സംസാരി
ക്കുകയായിരുന്നു അദ്ദേഹം.
സംഗമം വേങ്ങര ബ്ലോക്ക്
പഞ്ചായത്ത് വൈസ് പ്രസിഡ
ന്റ് പുളിക്കൽ അബൂബക്കർ
മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഒരുമ ട്രസ്റ്റ് ചെയർമാൻ ആലു
ങ്ങൽ ഹസ്സൻ മാസ്റ്റർ അധ്യ
ക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യിൽ, മഹല്ല് പ്രസിഡന്റ് ഡോക്ടർ ഇ. കെ. അലവി
ക്കുട്ടി, ടി. ടി. മുഹമ്മദ് കുട്ടി
ശിഹാബ് ഉസ്താദ് ആശംസ
നേർന്നു സംസാരിച്ചു.
ഒരുമ ട്രസ്റ്റ് കൺവീനർ അരീ
ക്കൻ ബീരാൻകുട്ടി സ്വാഗത
വും ട്രഷറർ അരീക്കാടൻ
അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.