വേങ്ങര: കുറ്റൂർ നോർത്ത് കെ.എം എച്ച് എസ് സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പുതുതായി നിർമ്മിച്ച ഹെൽത്ത് കോർണറിന്റെ ഉദ്ഘാടനം ഡോക്ടർ അരവിന്ദാക്ഷൻ നിർവഹിച്ചു.
നാൽപത് വർഷത്തിലേറെയായി എ ആർ നഗർ കുറ്റൂർ നോർത്ത് പ്രദേശത്ത് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടർ അരവിന്ദാക്ഷനെ ആദരിക്കലും, ഡോക്ടർ മുഹമ്മദ് കുട്ടി നയിച്ച പ്രഥമ ശുശ്രൂഷക്ലാസും നടന്നു. സ്കൂൾ മാനേജർ കെ. പി അബ്ദുൾ മജീദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് ഷാജൻ ജോർജ്, വാർഡ് മെമ്പർ ഉമ്മർകോയ കെ.വി, വേങ്ങര പി എച്ച് എസ് സി അസിസ്റ്റൻറ് സർജൻ ഡോക്ടർ ഈസാ മുഹമ്മദ്, കുന്നുംപുറം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നാസർ അഹമ്മദ്, അലുമ്നി പ്രതിനിധികളായ കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.സി അബ്ദുറഹിമാൻ, പിടിഎ പ്രസിഡന്റ് ഫൈസൽ പി, ഹെഡ്മാസ്റ്റർ പി സി ഗിരീഷ് കുമാർ, ഹെൽത്ത് കോർണർ ഇൻചാർജ് അഞ്ജന ടീച്ചർ എന്നിവർ സംസാരിച്ചു.