വേങ്ങര: വേങ്ങര ചാത്തൻ കുളം പാടത്ത് ജി എം വി എച്ച് എസ് സ്കൂളിന് സമീപം ബൈജു ചേക്കേപുരക്കൽ എന്ന വ്യക്തിയുടെ വീടിനോട് ചേർന്നുള്ള കിണറാണ് രണ്ട് ദിവസമായി പെയ്യുന്ന മഴയേ തുടർന്ന് ഇടിഞ്ഞു താഴ്ന്നത്.
കഴിഞ്ഞ ദിവസം പുലർച്ചേ മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കിണറിന്റെ ആൾമറ ഉൾപ്പെടെ പമ്പ് സെറ്റ് സഹിതം കിണറിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.