വേങ്ങര പാലിയേറ്റിവ് സെന്റർ വളണ്ടിയർ പരിശീലന ക്യാമ്പ് നടത്തി

വേങ്ങര: മാരക രോഗം ബാധിച്ചവരെയും കിടപ്പു രോഗികളെയും പരിചരിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങൾക്കും രോഗി പരിചരണ തൽപരർക്കും അവബോധമുണ്ടാക്കുന്നതിനായി വേങ്ങര പാലിയേറ്റിവ് സെൻറർ സ്റ്റഡി ക്ലാസ് സംഘടിപ്പിച്ചു. അൻപതോളം പേർ പങ്കെടുത്ത ക്യാമ്പ് പാലിയേറ്റീവ് പ്രിസിഡന്റ് ഹംസ ഹാജി പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. 

ഹോംകെയർ വളണ്ടിയർ എന്ന വിഷയത്തിൽ എം.ഐ.പി. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ക്ലാസ് നടത്തി. രോഗിയും രോഗവും എന്ന വിഷയത്തിൽ പാലിയേറ്റീവ് നഴ്സ് ഹർഷെ കെ  യും മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് പലിയേറ്റീവ് ഫാർമിസിസ്റ്റ് അബ്ദുസ്സലാം കെ യും ക്ലാസ് നടത്തി. 

സുലൈമാൻ ഉമ്മത്തൂർ, ബഷീർ പുല്ലമ്പലവൻ, അലവി എം. പി, ബഷീർ എ. പി, എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ കുഞ്ഞാലി മാസ്റ്റർ സ്വാഗതവും പാലിയേറ്റീവ് സെക്രട്ടറി ടി കെ ബാവ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}