പറപ്പൂർ: പാണക്കാട് റഷീദലി തങ്ങൾ ചെയർമാനായി പറപ്പൂർ ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന ഹോപ്പ് ഫൗണ്ടേഷൻ്റെ ആറ് കോടിയുടെ ബഹുമുഖ പദ്ധതിക്ക് തുടക്കമായി. നിലവിൽ ഹോം കെയർ, ആംബുലൻസുകൾ ഉൾപ്പെടെയുള്ള പാലിയേറ്റീവ് സേവനങ്ങളും സൗചന്യ ചികിൽസാ, ഡയഗ്നോ ഹബ്ബ് സൗകര്യങ്ങളും നൽകി വരുന്നു.
പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ഡയാലിസിസ് സെൻറർ ഉൾപ്പെടെയുള്ള ആറ് കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം ഒക്ടോബർ 23ന് നടത്താൻ റഷീദലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ടി മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, സംസ്ഥാന കമ്മറ്റിയംഗം എം.എം കുട്ടി മൗലവി, പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് ടി.പി അഷ്റഫ്, സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, നിഷാദ് കറുമണ്ണിൽ, ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ സി.അയമുതു മാസ്റ്റർ, വി എസ് മുഹമ്മദലി, എൻ.മജീദ് മാസ്റ്റർ, എ.പി മൊയ്തുട്ടി ഹാജി, എ.എ അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.