ഊരകം: ഒതുക്കുങ്ങൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 3 യിൽ മാറ്റുരക്കുന്ന ഒമെഗ ആർട്സ് & സ്പോർട്സ് ക്ലബ് ഒ കെ എം നഗറിന് നിഹാൽ ട്രെഡേഴ്‌സ് വേങ്ങര സ്പോൺസർ ചെയ്യുന്ന ജെഴ്സി പ്രകാശനം ചെയ്തു.
ചടങ്ങിൽ നിഹാൽ ട്രെഡേഴ്‌സ് എം ഡി അലവി നെല്ലൂരാനിൽ നിന്നും ഒമെഗ ക്രിക്കറ്റ് ടീം ഐക്കൺ ഷിബിൻ ദാസ് ജേഴ്സി ഏറ്റുവാങ്ങി.
ഒമെഗ ടീം താരങ്ങളായ സഹീദ്, അനസ്, ഇസ്മായിൽ, ഷഹീർ സി, ശുഹൈബ് കെടി, അനസ് പി എന്നിവർ പങ്കെടുത്തു.