അഭയം 2 ഭവന പദ്ധതിയുടെ താക്കോൽ കൈമാറി

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര എൻ എസ് എസ് യൂണിറ്റ് ഊരകം ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ നിർവഹിച്ചു. ചടങ്ങിൽ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മൻസൂർക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ പി കെ അബു താഹിർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മൈമൂന വി കെ, കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ബാരി സി, സൗദ അബു ത്വഹിർ, സൈദ് പുല്ലാണി, അബ്ദുൽ മജീദ് മണ്ണിശേരി, ഡോ: റെമിഷ് എൻ, മുജീബ് റഹ്മാൻ കെ, മൈമൂന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}