വേങ്ങര: ഈ വർഷത്തെ ജില്ലാ കലാ, കായിക, ശാസ്ത്ര മേളകളുടെ നടത്തിപ്പിനുള്ള തീയതികളായി. കലാമേള നവംബർ 25 മുതൽ 29 വരെ കോട്ടയ്ക്കൽ ജി.ആർ.എച്ച്.എസ്.എസ്., എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലും ജില്ലാ കായികമേള ഒക്ടോബർ അഞ്ചുമുതൽ ഏഴുവരെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയം, കാമ്പസ് സ്‌കൂൾ എന്നിവിടങ്ങളിലും നടക്കും. ജില്ലാ ശാസ്ത്രമേള നവംബർ അഞ്ചുമുതൽ എട്ടുവരെ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്., ബി.പി. അങ്ങാടി ജി.എൽ.പി.എസ്., ജി.എം.യു.പി.എസ്., തിരൂർ ജി.വി.എച്ച്.എസ്.എസ്., തിരൂർ ഡയറ്റ് എന്നിവിടങ്ങളിലും നടക്കും.
ഈ വർഷത്തെ ജില്ലാ കലാമേള നവംബർ 25 മുതൽ കോട്ടയ്ക്കലിൽ
admin