വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം-2023- നടത്തിപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെൻസീറ ടീച്ചർ ചെയർപേഴ്സണായും ബ്ലോക്ക് സെക്രട്ടറി ഉണ്ണി കെ.ഇ കൺവീനറായും 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കർ മാസ്റ്റര്‍, സഫീർബാബു പി.പി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), സഫിയമലേക്കാരന്‍(വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), സുഹിജാബി (ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ബ്ലോക്ക് മെമ്പര്‍മാരായ രാധാ രമേഷ്, ജസീന പി.ഐ, നാസര്‍ പറപ്പൂര്‍, പി.കെ അബ്ദുല്‍ റഷീദ്, അബ്ദുല്‍ അസീസ് പി എന്നിവര്‍ ചെയർമാന്മാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങള്‍, എ .ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്ത്അലി കാവുങ്ങല്‍, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫസലുദ്ദീന്‍ (എടരിക്കോട്) ,ടി.വി ഹംസ (ഊരകം),ബാബു എന്‍.കെ (തെന്നല), ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്കിലേയും ഉദ്യേഗസ്ഥര്‍ ബ്ലോക്ക്പരിധിയിലെ വിവിധ സ്‌കൂൾ പ്രതിനിധികൾ, ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഒക്ടോബര്‍ 22 മുതല്‍ 29 വരെ തിയതികളിലായി വിവിധ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.