വേങ്ങര: ഇടതു സർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് ജില്ലാ കമ്മറ്റി മെമ്പർ കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് പാർട്ടി പ്രസിഡന്റ് കുട്ടിമോൻ സി, സിക്രട്ടറി അലവി പി, മണ്ഡലം പ്രതിനിധി റഹിം ബാവ എന്നിവർ നേതൃത്വം നൽകി. ടൗൺ പ്രസിഡന്റ് പരീക്കുട്ടി പ്രസംഗിച്ചു.