വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ സായംപ്രഭ ഹോമും, മറ്റു ഇതര വയോജന സൗഹൃദ പ്രവർത്തനങ്ങളെയും അറിയുന്നതിനും പഠിക്കുന്നതിനുവേണ്ടി ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും മറ്റു ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും വേങ്ങര ഗ്രാമപഞ്ചായത്തിൽ എത്തി. ഇരു പഞ്ചായത്തിലെയും ഭരണസമിതി അംഗങ്ങൾ വയോ സഹൃദ പഞ്ചായത്തുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിച്ചു. ശേഷം സായംപ്രഭാ ഹോം സന്ദർശിക്കുകയും വയോജനങ്ങളുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് വയോജനങ്ങളുടെ കലാപരിപാടി ആസ്വദിക്കുകയും വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒതുക്കുകൽ പഞ്ചായത്തിൽ പ്രാവർത്തികമാക്കുമെന്ന് അറിയിക്കുകയും ചെയ്തു.
സന്ദർശനത്തിൽ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട് മൂസ സാഹിബ്, വൈസ് പ്രസിഡണ്ട് പാലേരി ഫൗസിയ, സെക്രട്ടറി പി കെ രാജീവ് ,ഭരണസമിതി അംഗങ്ങളായ ഹസീന, സാദിയ പർവിൻ തോട്ടുങ്ങൽ, സീനത്ത് ചക്കിപാറ ഹുസൈൻ നെല്ലിയാളി , ഒതുക്കുങ്ങൽ പകൽവീട് ഭാരവാഹികളായ മുഹമ്മദ് കുട്ടി, രാജൻ മാഷ്, മമ്മുതു മാഷ് തുടങ്ങിയവർ പങ്കെടുത്തു. വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം, വാർഡ് മെമ്പർമാരായ കുറുക്കൻ മുഹമ്മദ് സാഹിബ് , റഫീഖ് മൊയ്തീൻ ചോലക്കൽ, ഉണ്ണികൃഷ്ണൻ എംപി തുടങ്ങിയ ജനപ്രതിനിധികൾ സംഘത്തെ സ്വീകരിച്ചു.