തിരൂരങ്ങാടി: ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. മിനി ഓണ സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
പൂക്കളം, ഓണപ്പാട്ട്, വഞ്ചിപ്പാട്ട് , നൃത്തനൃത്യങ്ങൾ, മ്യൂസിക്കൽ ചെയർ, വടംവലി, ചാക്കിലോട്ട മൽസരം, ടീച്ചർമാരുടെ തിരുവാതിര കളി തുടങ്ങിയ കലാ കായിക പരിപാടികൾ അരങ്ങേറി. മുഴുവൻ വിദ്യാർഥികൾക്കും ഓണസദ്യയുമുണ്ടായി.
പി.ടി.എ. പ്രസിഡണ്ട് പി.എം.അബ്ദുൽ ഹഖ് , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടികൾക്ക് പ്രോഗ്രാം കൺവീനർ മാർ ഡോ. മുജീബ് റഹ്മാൻ, രജീഷ് കല്ലിങ്ങാടൻ , നാസർ, ലവ അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു , ഡോ. അനിസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് മുഹമ്മദലി വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി.