കണ്ണമംഗലം: യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ പരീക്ഷയിൽ കൊമേഴ്സിൽ ഉന്നതമാർക്ക് നേടി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ ആർ എഫ്) കരസ്ഥമാക്കി പടപ്പറമ്പിന്റെ അഭിമാനമായി മാറിയ തഫ്‌സീല തസ്‌നി സക്കറിയയെ കണ്ണമംഗലം പഞ്ചായത് പതിനെയാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു.
ഉന്നത മാർക്കുകൾ നേടി വിജയിക്കുന്ന വാർഡിലെ കുട്ടികൾക്ക് ഒരു പ്രചോദനമാകുന്ന തരത്തിലാണ് തഫസീല തസ്നിയുടെ വിജയം. ചടങ്ങിൽ പഞ്ചായത് സെക്രട്ടറി
കാപ്പൻ ശിഹാബ്, വാർഡ് പ്രസിഡന്റ് അബുഹാജി പുള്ളാട്ട്, വാർഡ് സെകട്ടറി എട്ടുവീട്ടിൽ അബ്ദു റഹീം ഫൈസി, വാർഡ് ട്രഷറർ സികെ മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് ഉമർ കെവി, മുസ്തഫ പിപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.