വേങ്ങര: കേരളത്തിൽ 2023-2024 വർഷം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക്
പഞ്ചായത്ത് പ്രദേശത്തെ വ്യവസായ സംരംഭകർക്കും, പുതുതായി സംരംഭം ആരംഭിക്കുവാൻ
താത്പര്യപ്പെടുന്നവർക്കുമായി വ്യവസായ വകുപ്പിന്റെ പദ്ധതികൾ പരിചയപ്പെടുന്നതിനും, പുതിയ
സംരഭങ്ങൾ തുടങ്ങുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി 2023 ആഗസ്റ്റ് 22 നു ചൊവ്വ
രാവിലെ 11 മണിക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് സംരംഭകത്വ
ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
70 പേർ പങ്കെടുത്ത പരിപാടിയിൽ വേങ്ങര ബ്ലോക്ക്
വ്യവസായ വികസന ഓഫീസർ സിത്താര പി പി സ്വാഗതം പറഞ്ഞു. വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്ററിന്റെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുൾ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.
സഫിയ മലേക്കാരൻ (ചെയർ പേഴ്സൺ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി), സഫീർ ബാബു പി പി (ചെയർമാൻ,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി), സുഹിജാബി (ചെയർ പേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്
കമ്മിറ്റി), അബ്ദുൾ അസീസ് പി (ഡിവിഷൻ മെംബർ), രാധ (ഡിവിഷൻ മെംബർ), വെങ്കിടേശ്വരൻ കെ എൻ (മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം), അനീഷ് കെ (സെക്രട്ടറി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്) എന്നിവർ ആശംസകൾ അറിയിച്ചു.
വ്യവസായ വകുപ്പ് പദ്ധതികളും
സേവനങ്ങളും എന്ന വിഷയത്തിൽ തിരുരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഉപ ജില്ലാ വ്യവസായ
ഓഫീസർ ഷഹീദ് വടക്കേതിൽ, സംരംഭകർക്ക് പ്രചോദനം നൽകിക്കൊണ്ട് ടി കെ അബ്ദുൾ റഹീം എന്നിവർ സെമിനാറുകൾ നടത്തി. തുടർന്ന് ഗ്രൂപ്പ് ചർച്ചകൾ നടത്തി. തിരുരങ്ങാടി ബ്ലോക്ക്
വ്യവസായ വികസന ഓഫീസർ നിമിഷ ടി സി നന്ദി അറിയിച്ചു.