മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ഭാരവാഹികൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീർ നിർവഹിച്ചു. യോഗത്തിന് പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.

മെൻസ്ട്രൽ കപ്പ് വിതരണവും പദ്ധതി വിശദീകരണവും ജില്ലാ പഞ്ചായത്ത് മെമ്പർ സെമീറ പുളിക്കൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആരിഫ മടപ്പള്ളി സ്വാഗതം പറഞ്ഞു.

വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹസീന ബാനു, നുസ്രത്ത് അമ്പാടൻ നജ്മുന്നീസ, നുസ്രത്ത് ടി, കമർബാനു ജനപ്രധിനികൾ സി ഡി എസ് അംഗങ്ങൾ ജെ എസ് സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ മെൻസ്ട്രൽ കപ്പ് വിതരണവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}