മലപ്പുറം: ആം ആദ്മി ജില്ലാകൗൺസിൽ മീറ്റിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാപ്രസിഡന്റ് അബ്ദുൾനാസർ മങ്കടയുടെയും സ്റ്റേറ്റ് സെക്രട്ടറി റാണി ആന്റോയുടെയും നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഷബീറലി മുല്ലവീട്ടിലിനെ (വേങ്ങര) ജനറൽ സെക്രട്ടറിയായും മുഹമ്മദലി പൂക്കോട്ടൂരിനെ ട്രഷററായും തിരഞ്ഞെടുത്തു.
ബക്കർ കുണ്ടുപുഴക്കൽ (വേങ്ങര) ശോഭന നിലമ്പൂർ (വൈസ് പ്രസി.), അഡ്വ. സി.എം.എ. നാസർ, കെ.ടി. മാനു (ജോ. സെക്ര.), സവാദ് മമ്പാട്, ഉമ്മർ തൽഹത്ത് (സംസ്ഥാനസമിതി) എന്നിവരേയും തിരഞ്ഞെടുത്തു.
ഇന്ത്യ എന്ന മതേതര രാഷ്ട്രം തന്നെ ഇല്ലാതാകും വിധം രാഷ്ട്രത്തെ വിറ്റുതു തുലക്കുന്ന കോർപ്പറേറ്റ് ഫാസിസ്റ്റ് കൂട്ടുക്കച്ചവടത്തെ അവസാനിപ്പിക്കാനും ഫാസിസ്റ്റ് കപട രാഷ്ട്ര സ്നേഹ വാദം പൊതുജനങ്ങൾക്കിടയിൽതുറന്നു കാണിക്കാനും I.N.D.I.A എന്ന കൂട്ടായ്മയ്ക്ക് ശക്തി പകരാനും പ്രവർത്തിക്കണമെന്ന ആഹ്വാന പ്രമേയം മുൻനിർത്തി ആം ആദ്മി പാർട്ടിമലപ്പുറം ജില്ല കമ്മിറ്റി രൂപീകരിച്ചത്
ജില്ലയിലെ 16 മണ്ഡലങ്ങളിൽ മണ്ഡലം കമ്മിറ്റികൾ നിലവിൽ വന്നതിൻ്റെ അടുത്ത പടിയായ ജില്ലാ കമ്മറ്റി രൂപീകരണം മലപ്പുറം ബസ് സ്റ്റാൻഡ് ഓഡിറ്റേറിയത്തിൽ നടന്നു.സംസ്ഥാന ആം ആദ്മി പാർട്ടി നിരീക്ഷക റാണി ആൻ്റേറായുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കൊര ളി യിൽ അബ്ദുൾ നാസർ മങ്കട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നിലവിലുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ആദർശാധിഷ്ടി ദ അഴിമതി, സ്വജനപക്ഷപാതമുക്ത സമയബന്ധിതപരിപാടികളുമായി കേരള രാഷ്ട്രീയത്തിൽ സജീവമാകാനും, ഇടപെടാനും തീരുമാനിച്ചു.