വേങ്ങര: ലയൺസ് ക്ലബ്ബ് വേങ്ങര കച്ചേരിപ്പടി ഇല്ലിക്കൽ ചിറയിൽ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സലാം ഹൈറയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺ മുനീർ ബുഖാരി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റ് കരീം പാസ്‌കോ, നൗഷാദ് വടക്കൻ, അംഗങ്ങളായ മുരളി, നവാസ്, ശാക്കിർ വേങ്ങര, ഡോക്ടർ നവാസ് പാപ്പാലി, പ്രദീപ് കുമാർ, ശറഫുദ്ധീൻ, മുനീസ്, ശംസുദ്ധീൻ, അനീസ് എന്നിവർ സംസാരിച്ചു.