വേങ്ങര: കേരള സ്റ്റേറ്റ് റൂട്രോണിക്സ് ന്റെ വേങ്ങരയിലുള്ള ഏക സ്ഥാപനമായ ഐ ഇ ടി ക്യാമ്പസിൽ ഓണാഘോഷം സംഘടിപ്പിച്ചു. എം ഡി സിറാജ്ജുദ്ധീൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സൈദലവി സി എം, എം ഡി ഓഫ് റാസി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെമ്മാട് തുടങ്ങിയവർ നേതൃത്വം നൽകി.
ഉദ്‌ഘാടനത്തിന് ശേഷം മാവേലിയുമൊത്തു വിദ്യാർത്ഥികൾ റോഡിലിറങ്ങി. വേങ്ങര നിവാസികൾക് അതൊരു വേറിട്ട കാഴ്ചയായിരുന്നു. മാവേലിയും വിദ്യാർത്ഥികളും ചേർന്ന് മിട്ടായി വിതരണവും നടത്തി.
വിദ്യാർത്ഥികൾക്കായി മെഗാ തിരുവാതിര, വടംവലി, ഓണക്കളികളും സംഘടിപ്പിച്ചു. ഗംഭീര ഓണസധ്യയും കുട്ടികൾ ചേർന്നു ഒരുക്കിയിരുന്നു.