വേങ്ങര: ഇന്റർലോക്ക് ജോലി പൂർത്തീകരിച്ച വേങ്ങര മാർക്കറ്റ് റോഡ് ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ എസ്റ്റിമേറ്റ് തുക വകയിരുത്തി 6 മീറ്റർ വീതിയിലും 125 മീറ്റർ നീളത്തിലുമാണ് റോഡ് ഇന്റർലോക്ക് പൂർത്തിയായത്. ഈ മാസം 2 ന് റോഡ് പണി ആരംഭിച്ചത് കാരണം താത്കാലികമായി ഗതാഗതം നിരോധിച്ചിരുന്നു.
വൈസ് പ്രസിഡന്റ് ടി കെ പൂച്ചാപ്പു, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹസീന ബാനു, ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, പഞ്ചായത്ത് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി പി അബ്ദുൽ ഖാദർ, റഫീക്ക് ചോലക്കൻ മറ്റു വാർഡ് അഗങ്ങളും നാട്ടുകാരും പങ്കെടുത്തു.