പറപ്പൂർ: പി.ടി.എ യുടെ സഹായത്തോടെ പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂനിറ്റ് നിർധനനായ വിദ്യാർത്ഥിക്ക് വേണ്ടി നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽ കൈമാറി. താക്കോൽദാനം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പി.ടി.എ പ്രസിഡൻ്റ് എം.കെ ഷാഹുൽ ഹമീദിന് നൽകി നിർവ്വഹിച്ചു.
നവീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.ഇൻഫോ വാളിൻ്റെ സമർപ്പണം മാനേജർ ടി.മൊയ്തീൻ കുട്ടി നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. കുഞ്ഞമ്മദ് മാസ്റ്റർ, പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാർ കുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, സുൾഫിക്കർ അലി, ഹംസ തോപ്പിൽ, അബ്ദുസ്സലാം, പി.സമീറ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ,പഞ്ചായത്തംഗങ്ങളായ സി.അബ്ദുൽ കബീർ, ടി.ഇ സുലൈമാൻ, എ.പി.ഷാഹിദ, പ്രധാനാധ്യാപകൻ എ മമ്മു, ടി.അബ്ദുൽ ഹഖ്, ഇസ്ഹാഖ് കാലടി, രാജ് മോഹൻ, സക്കീനമോയൻ, ഇ.കെ സുബൈർ, പി.എം അഷ്റഫ്, സി.അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.