എ ആർ നഗർ യൂണിറ്റ് കെ വി വി ഇ എസ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

എ ആർ നഗർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി എ ആർ നഗർ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം വ്യാപാര ഭവനിൽ വെച്ച് നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കാടാമ്പുഴ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ അധ്യക്ഷം വഹിച്ചു. പി കെ അബ്ദുസമദ് സ്വാഗതം പറഞ്ഞു. വേങ്ങര മണ്ഡലം ജനറൽ സെക്കന്ററി സൈനുദ്ധീൻ ഹാജി ഉത്ബോധന പ്രസംഗം നടത്തി.

മണ്ഡലം ട്രഷറർ മജീദ് അച്ചനമ്പലം, യൂണിറ്റ് സെക്രട്ടറി എ കെ മണി, യൂണിറ്റ് ട്രഷറർ കെ കെ അബ്ദുൽ അസീസ്, സീനിയർ മെമ്പർമാരായ സി പി ഭാസ്‌ക്കരൻ, കെ സി സൈതലവി ഹാജി, എ പി അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു. കെ കെ അബ്ദുൽ ലത്തീഫ് നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}