പറപ്പൂർ: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പറപ്പൂർ ഡിവിഷനിലെ ചെട്ടിയാംകോളനി അങ്കണവാടി കെട്ടിടത്തിന്റെ കട്ടിളവെക്കൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ നിർവഹിച്ചു. ഡിവിഷൻ മെമ്പർ നാസർ പറപ്പൂർ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സലിമ ടീച്ചർ മുഖ്യാതിഥിയായി. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ സൈതുബിൽ, പി.ടി. റസിയ, വാർഡ്മെമ്പർ മാരായ ഫസ്ന ആബിദ്, റസാഖ് ബാവ, അങ്കണവാടി ടീച്ചർ വിജി ശശി, കമ്മറ്റി അംഗങ്ങളായ ആബിദ് നടുത്തൊടിക, റഷീദ് കക്കാട്ടിരി, ഫയാസ്,അസീസ് ആലങ്ങാടൻ, ഷഹിദ്, കോൺട്രാക്റ്റർ മജീദ് കുറ്റിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.