വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് വയോ ക്ലബ് രൂപീകരണവും ഗ്രാമസഭായോഗവും മാട്ടിൽ പള്ളി നജാത്തു സ്സിബ്യാൻമദ്രസയിൽ ചേർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു.പുല്ലമ്പല വൻ കുഞ്ഞി തുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ മൊയ്തീൻ കോയ തോട്ടശ്ശേരി സ്വാഗതം പറഞ്ഞു.
വേങ്ങര ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ജി.എസ് അസിസ്റ്റൻറ് എൻജിനീയർ മുബഷിർ പഞ്ചിളി, സായം പ്രഭ കെയർ ഗീവർ എ.കെ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. എ ഡി എസ് പ്രജിത നന്ദി പറഞ്ഞു.