പാക്കടപ്പുറായ: വെൽഫെയർ പാർട്ടി പാക്കടപ്പുറായ, മാടംചിന യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ഓണച്ചന്ത പാർട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്തു വിലവർധനവിൽ പ്രതിഷേധിച്ച് നടത്തുന്ന ഇത്തരം പരിപാടികൾ മാതൃകപരവും, ഭരണാധികാരികൾക്കുള്ള താക്കീതുമാണെന്ന് അദ്ദേഹം പറഞ്ഞു.
സേവനം അയൽക്കൂട്ടം സംഘടിപ്പിച്ച വിവിധ സ്റ്റാളുകളും ചന്തയെ ആകർഷകമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിമോൻ ആശംസ നേർന്നു, മണ്ഡലം വൈസ് പ്രസിഡന്റ് പി പി കുഞ്ഞാലി മാസ്റ്റർ സ്വാഗതവും, വിമൺ ജസ്റ്റിസ് കൺവീനവർ പി. സമീറ നന്ദിയും പറഞ്ഞു.
പി.പി അബ്ദുൽ റഹ്മാൻ, അബ്ദുൽ മജീദ് സി, അഷ്‌റഫ് വി പി, ആതിഫ് പി പി, അഹ്മദ് ഫസൽ, ശരീഫ് വി.പി മഹറൂഫ് വി പി എന്നിവർ നേതൃത്വം നൽകി.