മലപ്പുറം: ചന്ദ്രയാൻ 3 ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഐ.എസ്.ആർ.ഒ.യെയും ഭരണകൂടത്തെയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ അഭിനന്ദിച്ചു.
രാജ്യത്തിന്റെ സുപ്രധാന നേട്ടത്തിൽ അഭിമാനിക്കുന്നു. ശാസ്ത്രസാങ്കേതിക രംഗത്ത് ഇനിയും ഒട്ടേറെ നാഴികക്കല്ലുകൾ പിന്നിടാൻ ഭാരതത്തിനാവട്ടെ. അതിന് നേതൃത്വം കൊടുക്കുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകേണ്ടത് എല്ലാ പൗരൻമാരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഅദിൻ അക്കാദമിയിൽ പ്രത്യേകമായി സ്ഥാപിച്ച ബിഗ് സ്‌ക്രീനിൽ ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് തത്സമയം വീക്ഷിച്ച ഖലീൽ അൽബുഖാരി തങ്ങൾ മഅദിൻ സയൻസ് അക്കാദമിയിലെ വിദ്യാർഥികളോട് സംവദിച്ചു.