ജില്ലയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നിരോധിത ലഹരികള്‍ക്ക് തടയിടാൻ സ്പെഷല്‍ ഡ്രൈവുമായി എക്സൈസ് വകുപ്പ്.
വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്ന്, മറ്റു ലഹരി പദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെയും ഉത്പാദനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. റവന്യൂ, എക്സൈസ്, പോലീസ്, ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിലും സ്കൂള്‍ പരിസരങ്ങളിലും പരിശോധനയും പട്രോളിംഗും ശക്തമാക്കും.
പാസഞ്ചര്‍ ട്രെയിനുകളിലും പരിശോധന നടത്തും. വ്യാജ മദ്യ, മയക്കുമരുന്നുകളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നന്പറുകളില്‍ അറിയിക്കണമെന്ന് മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം (എക്സൈസ് ഡിവിഷൻ ഓഫീസ് മലപ്പുറം): 0483 2734886, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍- പെരിന്തല്‍മണ്ണ: 04933 227653, 9400069645, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍- നിലന്പൂര്‍: 04931 226323, 9400069646, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍- മഞ്ചേരി: 04832 766184, 9400069643, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍-തിരൂരങ്ങാടി: 0494 2410222, 9400069642, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍- തിരൂര്‍: 0494 2424180, 9400069640, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍- പൊന്നാനി: 0494 2664590, 9400069639, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍,- ഇഇ ആൻഡ് എഎൻഎസ്‌എസ്, മലപ്പുറം: 04832 735431, 9400069648, അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍- മലപ്പുറം: 04832 735431, 9496002870.