വേങ്ങര(തോട്ടശ്ശേരിയറ): ഇരുപത്തി ഏഴാമത് മലപ്പുറം ജില്ലാ ടി.ടി.ഐ കലോത്സവത്തിൽ കണ്ണമംഗലം ബി.എച്ച്.എം ഐ.ടി.ഐ ഓവറോൾ കിരീടം നേടി. മലപ്പുറം മേൽമുറി എം.സി.ടി ട്രെയിനിങ് കോളേജിൽ നടന്ന കലോത്സവത്തിൽ ജില്ലയിലെ 26 ടി.ടി.ഐയിൽ നിന്ന് മുന്നൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചതിൽ നിന്നാണ് ബി.എച്ച്.എം ജേതാക്കളായത്.
കലോത്സവത്തിൽ പ്രഭാഷണം മലയാളം, കഥ രചന, കവിത രചന (ഒന്നാം സ്ഥാനം) പ്രസംഗം മലയാളം, പ്രബന്ധ രചന (രണ്ടാം സ്ഥാനം) എന്നീ വ്യക്തിഗത മത്സരയിനത്തിൽ 45 പോയിന്റ് നേടി ബി.എച്ച്.എം ഐ.ടി.ഇ യിലെ അൽതാഫ് റഹ്‌മാൻ കലാ പ്രതിഭയായി. മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഓവറോൾ ട്രോഫി കൈമാറി.