വേങ്ങര: പുത്തൻ തലമുറയെ വായനയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടി വായന മരിക്കുന്നില്ല എന്ന സന്ദേശം നൽകി കുറ്റൂർ നേർത്ത് കെ എം എച്ച് എസ് എസ് സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ച ലൈബ്രറിയുടെ ഉദ്ഘാടനം തിരൂരങ്ങാടി പി എസ് എം ഓ കോളേജ് പ്രിൻസിപ്പൽ ഡോ. അസീസ് കെ നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഷാജൻ ജോർജ്, പിടിഎ പ്രസിഡന്റ് ഫൈസൽ പി കെ, അലുമിനി ട്രെഷറർ അബ്ദുൽ ഗഫൂർ ടി ടി, മുൻ എൻഎസ്എസ് ലീഡർ ഷാജഹാൻ, സ്കൂൾ യൂണിയൻ ചെയർമാൻ തബ്ഷീർ പിടി, എന്നിവർ സംസാരിച്ചു.