വേങ്ങര: കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ് 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു.
“Enabling breastfeeding: making a difference for working parents” എന്ന ഈ വർഷത്തെ മുലയൂട്ടൽ വാരാചരണത്തിന്റെ തീം അടിസ്ഥാനമാക്കി നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഊരകം കല്ലേങ്ങൽപ്പടി അംഗനവാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി അമ്മമാർക്ക് ക്വിസ്സ് മത്സരം നടത്തി വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
വർക്കർ മാലതി.സി സ്വാഗതവും, സമീറ പി.കെ നന്ദിയും പറഞ്ഞു. ഹെൽപ്പർ നേതൃത്വം നൽകി.