വേങ്ങര: മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ., കെ.എസ്.കെ.ടി.യു., എസ്.എഫ്.ഐ., സി.ഐ.ടി.യു., കർഷകസംഘം, എൻ.ആർ.ഇ.ജി. എന്നിവ ചേർന്ന് വനിതാ സ്‌നേഹക്കൂട്ടായ്മയും ഘോഷയാത്രയും സംഘടിപ്പിച്ചു.
വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കൂട്ടായ്മ കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം സി. ഷക്കീല ഉദ്ഘാടനം ചെയ്തു. പി.പി. ഷീല ദാസ് അധ്യക്ഷയായി. വി. ശിവദാസ്, തങ്കം രാമകൃഷ്ണൻ, പറങ്ങോടത്ത് സൗദ എന്നിവർ പ്രസംഗിച്ചു.