പറപ്പൂർ: മണിപ്പൂരിൽ ഫാസിസ്റ്റുകൾ നടത്തുന്ന വർഗ്ഗീയ കലാപത്തിൽ പറപ്പൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡൻറ് പി.ടി റസിയ അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഇ.കെ സൈദുബിൻ, വനിതാ ലീഗ് ഭാരവാഹികളായ ആബിദ പറമ്പത്ത്, സഫിയ കുന്നുമ്മൽ, എ.പി ഷാഹിദ, ടി ആബിദ, ജസീന കറുമണ്ണിൽ, വാർഡ് ഭാരവാഹികളായ സമീറ, ഉമ്മു സൽമ, ബുഷ്റ എന്നിവർ സംബന്ധിച്ചു.