വേങ്ങര: വലിയോറ തേർക്കയം പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർസ്ഥലം സന്ദർശിച്ചു. പാലം പുനർനിർമാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.
പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ്,അസിസ്റ്റൻറ് എൻജിനീയർ ജിതിൻ, ഓവർസിയർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. ഈ പാലം പുനർ നിർമ്മിക്കുന്നതി ന് വേങ്ങര എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നിർദ്ദേശപ്രകാരം 2023 - 24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ടോക്കൺ തുക വകയിരുത്തിരുന്നു. വേങ്ങരഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂസുഫലി വലിയോറ, എ.കെ. നഫീസ. നാട്ടുകാരായ പി.കെ. ഉസ്മാൻ ഹാജി, പി.കെ. അലവിക്കുട്ടി, എം.കെ. മൊയ്തീൻ കുട്ടി ഹാജി, മുക്കൻ സുബൈർ, എ.പി.അഷ്റഫ്, എ.കെ. ഷരീഫ്, ചെളളി അവറാൻ കുട്ടി, എ.കെ. അവറു എന്നിവർ സംബന്ധിച്ചു.