തിരൂരങ്ങാടി: താമിർ ജിഫ്രിയുടെ താനൂർ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ചും ആക്ഷൻ കൗൺസിലുമായി ഐക്യ ദാർഢ്യം പ്രകടിപ്പിച്ചും
വേങ്ങര മണ്ഡലം വനിത ലീഗും എആർ നഗർ പഞ്ചായത്ത് വനിത ലീഗും സംയുക്തമായി
പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
മമ്പുറം സൈനാസ് ഇൻ പള്ളിപ്പാടം വെച്ച് നടന്ന
പ്രതിഷേധ സായാഹ്നം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു.
വനിത ലീഗ് വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജുസൈറ മൻസൂർ സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടിയിൽ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ സമീറ
പുളിക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ആസിയ, പഞ്ചായത്ത്
വനിത ലീഗ് പ്രസിഡന്റ് സഫൂറ, സെക്രട്ടറി നൂർജഹാൻ കാട്ടീരി മറ്റു പഞ്ചായത്ത്, വാർഡ് ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.