മമ്പുറത്ത് സിയാറത്തിന് എത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. ആലുവ വാഴക്കുളം കക്കാട്ടിൽ സൈത് മുഹമ്മദിന്റെ മകൻ സൽമാനുൽ
ഫാരിസ് (24) ആണ് മരിച്ചത്. 

അത്തർ കച്ചവടക്കാരനായ ഇദ്ദേഹം മമ്പുറം മഖാമിൽ
സിയാറാത്തിനും അത്തർ വാങ്ങാനും എത്തിയതായിരുന്നു. ചൊവ്വാഴ്ചയാണ് മമ്പുറത്ത് എത്തിയത്. 

മമ്പുറം മഖാമിനടുത്ത കടവിൽ ചെരിപ്പും വസ്ത്രങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. നീന്തൽ അറിയാത്ത ആളാണ്. പുഴ്ക്കടവിൽ ഇറങ്ങിയപ്പോൾ ആഴത്തിലേക്ക് വീണാതാകുമെന്ന് കരുതുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം പെങ്ങാട്ടു ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.

മാതാവ്, സുഹറ ബീവി. സഹോദരങ്ങൾ :
ഖദീജ, ശബ്ദീന, മുഹമ്മദ് ഹാരിസ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}