വേങ്ങര: കുറ്റൂർ നോർത്ത് കെ എം എച്ച് എസ് സ്കൂളിൽ 2023ലെ സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും പാലിച്ചുകൊണ്ട് പൂർണ്ണമായും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
സ്കൂൾ ലീഡറായി മുഹമ്മദ് അൻഷിഫ്.പി, ഡെപ്യൂട്ടി ലീഡറായി അർഷിദ റജിന, ജനറൽ ക്യാപ്റ്റനായി സായൂജ് സി പി, ജനറൽ വൈസ് ക്യാപ്റ്റനായി മുഹമ്മദ് ഷംനാദ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഹെഡ്മാസ്റ്റർ പി.സി.ഗിരീഷ് കുമാർ, ഡെപ്യൂട്ടി എച്ച്.എം ഗീത, മാനേജർ കെ പി അബ്ദുൾ മജീദ് എന്നിവർ പോളിംഗ് ഉദ്യോഗസ്ഥരായ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. കെ .എസ് മനോജ്, ശ്രീജിത്ത് അധികാരത്തിൽ, ജയശ്രീ ടി.കെ, ഷാജിത്ത്.വി, സുകുമാരൻ കൂടത്തിൽ, ഗ്ലോറി ജി, ജോഷിത്ത് പി. അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി.