വേങ്ങര: കുറ്റാളൂർ ബദറുദ്ദുജ സീനിയർ ദഅവ വിദ്യാർത്ഥി സംഘടന മിസ്ബാഹുൽ ഹുദയുടെ കീഴിൽ റൈറ്റേഴ്സ് ഫോറം രൂപീകരിച്ചു. എഴുത്തുകാരൻ മുഹിയുദ്ദീൻ ബുഖാരി ഉദ്‌ഘാടനം ചെയ്തു. ഹക്കീം സഅദി അണ്ടോണ അധ്യക്ഷത വഹിച്ചു.
ജലീൽ കല്ലേങ്ങൽപടി, ആഷിഖ് അഹ്സനി മഞ്ചേരി, മുഹമ്മദ് നൂറാനി കുറ്റിയാടി അസദലി ബുഖാരി എന്നിവർ പ്രസംഗിച്ചു. സിനാൻ ആട്ടീരി സ്വാഗതവും സയ്യിദ് ജവാദ് അലി ശിഹാബ് പാണക്കാട് നന്ദിയും പറഞ്ഞു.